ഞാനൊരു നല്ല ചവിട്ടു നല്‍കി..
ആനയൊരെണ്ണം ചതഞ്ഞു ചത്തു!
കേട്ടവര്‍ കേട്ടവര്‍ ചൂണ്ടുവിരല്‍
മൂക്കിനു നേരെ ഉയര്‍ത്തി വെച്ചു!
നെഞ്ചും വിരിച്ചു ഞാന്‍ പലയിടത്തും
വല്ല്യ ഗമയില്‍ കടന്നു ചെന്നു!
പത്രക്കാര്‍, സ്വന്തക്കാര്‍, ആരാധകര്‍..
എന്നുടെ ചുറ്റും തടിച്ചു കൂടി!
എന്നെ ഒരു നോക്കു കാണുവാനായ്
മന്ത്രിമാര്‍ പോലും തിരക്കി വന്നു!
പെട്ടെന്നൊരു ദിനം എങ്ങനെയൊ..
കള്ളി വെളിച്ചത്തിലായി കഷ്ടം!
ഞാനന്നു കൊന്നതു നിസ്സാരമാം..
കുഴിയാനയൊന്നിനെ മാത്രമാണേ..!!